---
title: "ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; പരിയാരം സ്വദേശിക്ക് 1,37,000 രൂപ നഷ്ടമായി"
english_title: "Online fraud continues; 1,37,000 lost to Pariyaram native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193078/Online fraud continues; 1,37,000 lost to Pariyaram native"
published_at: "2024-03-20T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa8429a487a_images_(1).jpeg"
keywords: []
---

# ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; പരിയാരം സ്വദേശിക്ക് 1,37,000 രൂപ നഷ്ടമായി

> **Lead Summary:**  ഓൺലൈനായി ജോലി ചെയ്‌താൽ കൂടുതൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പരിയാരത്തെ യുവാവിൻ്റെ 1,37,000 രൂപ തട്ടിയെടുത്തു. ഏമ്പേറ്റിലെ എടവൻ ഗിരീഷ് മാധവന്റെ പണമാണ് ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത്.

## Article Content

 ഓൺലൈനായി ജോലി ചെയ്‌താൽ കൂടുതൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പരിയാരത്തെ യുവാവിൻ്റെ 1,37,000 രൂപ തട്ടിയെടുത്തു. ഏമ്പേറ്റിലെ എടവൻ ഗിരീഷ് മാധവന്റെ പണമാണ് ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത്.

കഴിഞ്ഞ ജനുവരി മൂന്നിന് ടെലഗ്രാം ആപ്പിൽ ബന്ധപ്പെട്ട് ഡോട്ട് കോം ഇൻഫോ വേ എന്ന കമ്പനിയിൽ ചേർത്ത് മീണ എന്ന പേരിലുള്ള യാളാണത്രെ പണം തട്ടിയത്.

വിവിധ അക്കൗണ്ടുകളിലേക്ക് പല തവണകളിലായാണ് ഗിരീഷ് പണം അയച്ചുകൊടുത്തതെന്ന് പരാ തിയിൽ പറയുന്നു. പരിയാരം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193078/Online fraud continues; 1,37,000 lost to Pariyaram native)